Thursday, August 9, 2007

എന്റെ ഗ്രാമംസ്വന്തം ഗ്രാമത്തെക്കുറിച്ചെഴുതുകയെന്നത് ഏതൊരുവനും അഭിമാനകരമല്ലേ!
എനിക്കുമുണ്ട് അത്തരം അഭിമാനവും സന്തോഷവുമൊക്കെ....!
പക്ഷെ, എന്റെ ഗ്രാമത്തിന്റെ പേരുകേള്‍ക്കുമ്പോള്‍തന്നെ ചിലപ്പോള്‍ ചിരിപൊട്ടും!!
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിനു വച്ചുപിടിച്ചാല്‍ 27 കിലോമീറ്റര്‍ കഴിഞ്ഞ് ആദ്യത്തെ ബസ് സ്റ്റാന്റെത്തുമ്പോള്‍.....എന്റെ ഗ്രാമമായി.....!!
വെഞ്ഞാറമൂട്!!

എനിക്കറിയാം പല ചെല്ലക്കിളികളും പയലുകളും ഈ പേരുകേട്ടാലുടനേ ചിരിക്കുമെന്ന്!അതിന് ഞങ്ങളുടെ നാടിന്റെ അഭിമാനമായി കേരളത്തെയാകെ പൊട്ടിച്ചിരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിനോട് കടപ്പാട്!!

എം.സി.റോഡിനെ മുറിച്ച്, ആറ്റിങ്ങല്‍-നെടുമങ്ങാട് റോഡ് കുറുകേപോകുന്ന നാലുമുക്കാണ് എന്റെ ഗ്രാമഹൃദയം-വെഞ്ഞാറമൂട് ജങ്ങ്ഷന്‍! പ്രധാനപട്ടണം വെഞ്ഞാറമൂടാണെങ്കിലും സര്‍ക്കാര്‍ പട്ടികയില്‍ ഗ്രാമനാമം ‘നെല്ലനാട്’ എന്നാണ്!!

നഗരഹൃദയത്തെ ചുറ്റിപ്പറ്റി പ്രധാന സര്‍ക്കാരാപ്പീസുകളും കച്ചവടസ്ഥാപനങ്ങളുമുണ്ട്.ജങ്ങ്ഷന്റെ അപ്പുറവും ഇപ്പുറവുമായി ബസ്‌സ്റ്റാന്റും ഗൃഹാതുരത്വമുണര്‍ത്തുന്ന ഗവ.ഹൈസ്കൂളും!

വിശാലമായ ഈ കാര്‍ഷികമേഘലയുടെ സാമ്പത്തികാടിത്തറയും കച്ചവടകേന്ദ്രവുമായിരുന്ന ഗ്രാമച്ചന്ത,വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ ജില്ലയിലെ തന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി വികസിച്ചു. പണ്ട്, ഇപ്പോഴത്തെ ബസ്‌സ്റ്റാന്റ് ഇരിക്കുന്ന സ്ഥലത്തായിരുന്നു ഗ്രാമച്ചന്ത. ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നസ്ഥലം പഞ്ചായത്ത് കളിസ്ഥലവുമായിരുന്നു!എത്രയെത്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍,തല്ല്,തലപൊളിക്കല്‍,കോമ്പ്രാമൈസ്….എല്ലാം ഓര്‍മ്മകളിലേക്ക് ബൌണ്‍സ് ചെയ്യുന്നു…

ഒട്ടേറെ ചെറുഗ്രാമങ്ങളുടെ സംഗമമായും വെഞ്ഞാറമൂടിനെക്കാണാം.ആലിന്തറ,നെല്ലനാട്,കീഴായിക്കോണം,പാറക്കല്‍,കോട്ടുകുന്നം,മണലിമുക്ക്,മാണിക്കല്‍ തുടങ്ങിയ മനോഹരഗ്രാമങ്ങള്‍!!

അനുഗ്രഹീതമായ പ്രകൃതിഭംഗികൊണ്ട് എന്റെ ഗ്രാമം അഭ്രപാളികളിലും നിറസാന്നിധ്യമായി!
മാലയോഗം,ദില്ലിവാല രാജകുമാരന്‍,ആഗ്രഹം,ദി കാര്‍,കൌതുകവാര്‍ത്തകള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പശ്ചാത്തലമായി എന്റെ ഗ്രാമം പതിഞ്ഞുകിടപ്പുണ്ട്!

വളരെപ്പണ്ടുകാലം മുതല്‍തന്നെ നിലവിലുള്ള ഗ്രന്ഥശാലകളും കലാസമിതികളും ഗ്രാമജനതയുടെ ബൌദ്ധികതലത്തിലും സ്വാധീനം ചെലുത്തി.

കേരളത്തിലെ ആദ്യത്തെ ‘“കുട്ടികളുടെ നാടകവേദി”എന്ന സങ്കല്പം,യശഃശരീരനായ ശ്രീ.ജി.ശങ്കരപ്പിള്ള യഥാര്‍ത്ഥ്യമാക്കിയത് ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു-“രംഗപ്രഭാത്”!!
കേരള പ്രൊഫഷണല്‍ നാടക രംഗത്തെ പ്രബലമായ രണ്ട് സംഘങ്ങള്‍ വെഞ്ഞാറമൂട്ടിലേതാണ്-‘സൌപര്‍ണ്ണിക’യും ‘സംഘചേതന’യും!!

സിനിമാസംവിധായകരായ ശ്രീ.രാജസേനന്‍,ശ്രീ.തുളസീദാസ്,ശ്രീ.സനല്‍(പ്രിയം),സുരാജ് വെഞ്ഞാറമൂടിനെപ്പോലെ നടീനടന്മാര്‍,എസ്.ബിസതീഷ്(വസ്ത്രാലങ്കാരം-സംസ്ഥാന അവാര്‍ഡ് ജേതാവ്)തുടങ്ങി ഒട്ടനവധിപേര്‍ സിനിമയിലുമെത്തി.
കെ.രാമന്‍പിള്ള(ബി.ജെ.പി മുന്‍ സംസ്ഥാനപ്രസിഡന്റ്),പിരപ്പന്‌കോട് മുരളി(സി.പി.എം നേതാവും കവിയും),കാവിയാട് ദിവാകരപ്പണിക്കര്‍(മുന്‍ തിരു.ദേവസ്വം ബോര്‍ഡ് അംഗം),പി.വിജയദാസ് (മുന്‍ എം.എല്‍.എ.)തുടങ്ങിയ രാഷ്ടീയ നേതാക്കളും മുരളി നെല്ലനാടിനെപ്പോലെ എഴുത്തുകാരും ഒക്കെ ഇവിടത്തുകാര്‍ തന്നെ!!

വെഞ്ഞാറമൂട് മുക്കില്‍നിന്നും 3 കി.മീ. വടക്കുമാറിയാണ് ‘കോട്ടുകുന്നം’(കോട്ട കുന്നകം-കോട്ടകള്‍ പോലെ നില്‍ക്കുന്ന കുന്നുകളുടെ അകം),വാമനപുരം നദിക്കരികില്‍ പച്ചച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് മനോഹരിയായ കോട്ടുകുന്നത്തിന്റെ അധീശന്‍ ശിവനും അലങ്കാരമായി പ്രശസ്ത ശിവാലയവും!!തിരികെ വരുമ്പോള്‍ പഴമയുടെ പ്രൌഢിവിളമ്പി”മുക്കുന്നൂര്‍”,വയല്‍ക്കരയില്‍ ‘കാവറ’(കാവിന്റെ അറ),വലിയകട്ടക്കാല്‍,ഗണപതിപുരം,പരമേശ്വരം………….

ഓരോ കരയിലും അധീശശക്തികളായ ദേവതകളുടെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍!!

34 comments:

അനില്‍ശ്രീ... said...

ഹരിലാലേ....

കൊല്ലാട്പുരാണം കൂ‍ടി വായിക്കു......

http://anilsree.blogspot.com/2007/05/blog-post.html

ഹരിയണ്ണന്‍@Harilal said...

നന്ദി അനില്‍...
തേങ്ങാഉടച്ചതിന്...

കനല്‍ said...

തള്ളേ ഈ നാട് നമ്മക്കറിയാം കേട്ട,പിന്നെ ഇങ്ങനെയൊക്കെ പുകിലുകള് ഒണ്ടെന്ന് ഇപ്പഴാണ് അറിയണത്.അണ്ണാ എന്നാലും കലക്കി.നെങ്ങള് എനീം എഴുത് കേട്ട. നെങ്ങള് പുലി തന്നെ . അത് പിന്നെ നമ്മളായിട്ട് പറഞ്ഞില്ലെന്ന് വേണ്ട

ഖാന്‍പോത്തന്‍കോട്‌ said...

ആദ്യം നാട്ട് സ്നേഹം അറിയിക്കട്ടെ.

പ്രയാസി said...

ഹരി അണ്ണാ നിങ്ങള് ധൈര്യമായീ എഴുതീന്ന്..
അപ്പികളൊക്കെ വായിക്കട്ട്..:)

ഗീതാഗീതികള്‍ said...

വെഞ്ഞാറമൂടിണ്ടെ ആകാശക്കാഴ്ച്ച നന്നായി...
ഒരുകാലത്ത് ഈ സ്ഥലപ്പേര്‍് കേള്‍ക്കുന്നതു തന്നെ ഒരു വെറുപ്പും പേടിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു...
ഇന്നത് മാറി കേട്ടോ...
ഇന്നിപ്പോള്‍ ആ പേര് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരിക, വെഞ്ഞാറമൂട് സുരാജിന്റെ തിരുവനന്തപുരം slang ഓറ്ത്ത്‌...
ആ നടനെ ഞങ്ങള്‍ക്കെല്ലാം ഭയങ്കര ഇഷ്ടമാണ്!

ഗീതാഗീതികള്‍ said...

ഈയിടെയാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്‌ .
അതിനുമുന്‍പ് ഹരിയണ്ണനെ പരിചയപ്പെടാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു...
പരിചയപ്പെട്ടിരുന്നെങ്കില്‍ ബ്ലോഗാരംഭം ആ സരസ്വതി സ്തുതിയോടെ ആകാമായിരുന്നൂ...
ഇനി ഞാനത്‌ എന്റെ ബ്ലോഗിലേക്ക്‌ പകര്‍ത്തിക്കോട്ടെ, എഴുതിയ ആളിന്റെ പേരുവച്ചു തന്നെ?

ഭൂമിപുത്രി said...

വെഞ്ഞാറമ്മൂട് ഇപ്പോല്‍ സുരാജ് ഹൈജാക്ക് ചെയ്തല്ലോ

എന്റെ ഉപാസന said...

Ormakalil ananthapuri...
Varum Ente oru post
"Ananthapuriyile Thampuran"
:)
Upasana

ദ്രൗപദി said...

എല്ലാവരും അവരുടെ നാടിനെ സ്നേഹിക്കുന്നു...
ഞാനും...
ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളുടെ ഒഴുക്കാവും ആ ഓര്‍മ്മകള്‍...

ഇനിയും നല്ല നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു

അഭിലാഷങ്ങള്‍ said...

ഹരിയണ്ണാ..

ഏതൊക്കെയോ ലിങ്ക് ക്ലിക്കി ക്ലിക്കി ഇവിടെയെത്തി..

ആ ഗ്രാമത്തിന്റെ സാറ്റലൈറ്റ് ഇമേജ് കണ്ടപ്പോ എന്റെ ഖല്‍‌ബിനകത്തൊരു വേദന..!

ഏയ്, ഒന്നൂല്ല.. ഞാനും ഇത് പോലെ ഗൂഗിള്‍ എര്‍ത്തില്‍ സൂം ചെയ്ത് പല സ്ഥലങ്ങളും നോക്കാറുണ്ടേ..

കഴിഞ്ഞ ആഗസ്റ്റ് 15 ന് എന്റെ രാജ്യസ്നേഹവും ദേശസ്നേഹവും കൂടിയ വകയില്‍ ഞാന്‍‌ കണ്ണൂരിലെ എന്റെ ഗ്രാമത്തിന് നേരെ ഗൂഗ്‌ള്‍ എര്‍ത്ത് ഫോക്കസ് ചെയ്തു. സൂം ചെയ്ത് ചെയ്ത് കണ്ണൂര്‍ അങ്ങിനെ സ്ക്രീനില്‍ അടുത്തടുത്ത് വരികയായിരുന്നു പെട്ടന്ന് “ഠിം..” എന്നൊരു സൌണ്ട്.. ഏയ്, ബോംബ് പൊട്ടിയതൊന്നുമല്ല... CPU വിന്റെ ആമാശയത്തില്‍ നിന്നായിരുന്ന് ആ പൊട്ടിത്തെറി. സാധനം അടിച്ചുപോയി! സിസ്റ്റം അഡ്മിന്‍ വന്ന് ചോദിച്ചു, നീ എന്താ ചെയ്തേന്ന്, ഞാന്‍‌ കൂളായി പറഞ്ഞു “ഒന്ന് നാട് കാണാന്‍ പോയതാ“!

ഓ.ടോ: സംഭവം തമാശക്ക് സന്ദര്‍ഭോചിതമായി എഴുതിയതാണെങ്കിലും, സത്യമാ കേട്ടോ! :-)

-അഭിലാഷ്

Satheesh Haripad said...

അണ്ണാ..പൊളപ്പന്‍..
എന്നാലും വെഞ്ഞാറമ്മൂട് ഇത്രയും വലിയ ഒരു സംഭവം ആണെന്നറിഞ്ഞിരുന്നില്ല.

http://satheeshharipad.blogspot.com/

ദ്രൗപദി said...

വെഞ്ഞാറമൂട്‌ ഇപ്പോ പ്രശസ്തമാണ്‌
സുരാജിലൂടെ
ഇനിയും എഴുതുക...
ആശംസകള്‍

maheshcheruthana/മഹേഷ്‌ ചെറുതന said...

വെഞ്ഞാറമ്മൂട് പുലികളുടെ ലിസ്റ്റില്‍ എന്നാ ഹരിയണ്ണാ അണ്ണന്റെ പേരു വരണതു?

ഓ.ടോ:അണ്ണന്‍ വന്നു കഴിഞ്ഞു കേട്ട!

doney “ഡോണി“ said...

അണ്ണാ..ഈ വെഞ്ഞാറമ്മൂട് ഒരു സംഭവം തന്നെ...അവിടുത്തെ പുതിയ വിശേഷങ്ങളൊക്കെ എന്തര്‌?

maramaakri said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

maramaakri said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

തമനു said...

പിരപ്പന്‌കോട് മുരളി വെഞ്ഞാറന്‍ മൂട് കാരനോ ...!!!! എന്നാപ്പിന്നെ അങ്ങേര്‍ക്ക് വെഞ്ഞാറന്മൂട് മുരളി എന്ന് വെച്ചാപ്പോരാരുന്നോ പേര്...?

ഈ കടമ്മനിട്ട രാമകൃഷ്ണനും, കാവാലം ശ്രീകുമാറും, നെടുമുടി വേണുവും ഒക്കെ ഇനി വെഞ്ഞാറന്മൂടുകാരാണോ എന്തോ...
:)

ഞാന്‍ മതില് ചാടി ഓടി ആഫ്രിക്കയ്ക്ക് പോയി ഹരീ... എന്നെ നോക്കണ്ടാ, അടുത്ത മീറ്റിനു പോലും..:)

ഹരിയണ്ണന്‍@Hariyannan said...

വെഞ്ഞാറമൂട് എന്നത് കേരളത്തോളം വലുതല്ലെങ്കിലും ഇവിടെ വന്ന് നല്ല രസിയന്‍ അവിപ്രായങ്ങളലക്കിയ എല്ലാരക്കും നന്ദികളൊണ്ട് കേട്ടാ! :)

എടേ കനലേ..വീട്ടേപ്പോവുമ്പ വെഞ്ഞാറമൂട്ടിലെറങ്ങി ബോഞ്ചിവെള്ളങ്ങളുകുടിച്ചിറ്റ് പോ.. :)

ഖാനേ..നമ്മളൊറ്റക്കെട്ടായി!

അപ്പോ എന്നേം ഖാനേം തല്ലാന്‍ ധൈര്യം ഒള്ളോരുവരിനെടാ.. :)

പ്രയാസീ എടക്കെടക്ക് വരണം കേട്ടാ..പ്രയാസപ്പെടാതിരിക്കീന്‍!

ഗീതേച്ചീ..
“ഒരു വെറുപ്പും പേടിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു...”
അതെന്തരുപറ്റി?!അങ്ങനെ നിരീക്കാന്‍? ചുമ്മാ പറയീന്ന്..
പിന്ന പബ്ലിക്കായിറ്റ് പറഞ്ഞ് നാറ്റിക്കാതെ മെയിലായിറ്റയക്കീന്‍.. :)

ഭൂമിപുത്രീ..
സുരാജിനെ ഞാനിവിടെ ഇറക്കും. :)

ഹരിയണ്ണന്‍@Hariyannan said...

എടേ ഉപാസനേ..നീ തിരുവന്തോരത്ത് വന്നേപ്പിന്നെ (അതുകാരണം)ആ നാടിനുവന്നമാറ്റങ്ങളൊക്കെ വിശദമായിറ്റെഴുതണം കേട്ടാടേ.. :)

ദ്രൌപദീ..
അറിഞ്ഞോ അറിയാതെയോ ഇട്ട രണ്ടുകമന്റിനും വായനക്കും നന്ദി!!

അഭിലാഷേ..
കണ്ണൂരിനെ ഫോക്കസ് ചെയ്താല്‍ സി.പി.യു പൊട്ടുമെന്ന സ്ഥിതിയാണിപ്പോ..
എന്തരു ചെയ്യാന്‍?

സതീഷേ...ഹരി പാട്ടുകാരാ
നന്ദി!

മഹേഷേ,ഡോണീ..
ഉടന്‍ വരുന്നൂ..ഇതാ ഇന്നുമുതല്‍..ഇതാനാളെമുതല്‍..
മുട്ടന്‍ മുതലുകള്‍!

ഡേയ് മരമാക്രീ..
ഇനി മേലാല്‍ നീ എഴുതരുത്..ഇവീടെ ഇങ്ങനെ!!
:)

ഹരിയണ്ണന്‍@Hariyannan said...

ആഫ്രിക്കക്കാരന്‍ തമനൂ..

പിരപ്പന്‍‌കോ‍ാടെന്നുപറയുന്നത് വെഞ്ഞാറമൂട് ജില്ലേലുള്ള തിരുവന്തോരം പോലൊരു സ്ഥലം തന്ന കേട്ടാ..ഷെമി..തിരിച്ചിട്ടോ!
ഒരടുപ്പിന്റെ രണ്ടുകല്ലുപോലെ..
മുരളിസഖാവ് ഞങ്ങടെ എമ്മെല്ലേയാരുന്നല്ലാ..
വെഞ്ഞാറമൂടിന്റെ വെഞ്ഞാറമൂടുകാരനായ എമ്മെല്ലേ..
:)

ഷെമിക്കണം ഇലന്തൂരുകാരനായ കടമ്മനിട്ട വെഞ്ഞാറമൂടുകാരനല്ല!

മതിലുചാടുന്ന തമനൂന്
(എന്റെ) ഏറുകൊണ്ട്...!!
:)

തമനു said...

അണ്ണാ സമ്മയിച്ച്.. പിരപ്പന്‍ കോട് തിര്വന്തോരത്ത് തന്ന്.. വെഞ്ഞാറമ്മൂടും തിര്വന്തോരത്ത് തന്നെ.. അതും സമ്മയിച്ച്. ഇദ് രണ്ടും രണ്ട് സലങ്ങള്ള് ആണല്ല്‌ ...? അല്ലാതെ വൊന്നല്ലല്ലൊ ..?

കണ്‍പ്യൂഷന്‍ മാറി, പിരപ്പന്‍ കോട് മുരളി സഖാവ്‌ വെഞ്ഞാറന്മൂടിന്റെ എമ്മെല്ല ആരുന്നോണ്ടാണോ അങ്ങനെ പറഞ്ഞത്... ഇപ്പൊ മനസിലായി, കെട്ട.

തിരുവിതാം കൂര്‍ ഭരിച്ചോണ്ടിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവും വെഞ്ഞാറമ്മൂടുകാരനാണെന്ന് പറയാഞ്ഞെ ഭാഗ്യം. :)

പിന്നേം ഓടി...:)

ഹരിയണ്ണന്‍@Hariyannan said...

എന്റ്റെ മുക്കുന്നൂര്‍ ശാസ്താവേ..

ഇതുബോധിപ്പിക്കാന്‍ ഇനി ഞാന്‍ വീണ്ടും ഗൂഗിളിനോട് മാപ്പുചോദിക്കേണ്ടിവരുമൊ?!

ഗൂഗിളേ മാപ്പ്..മാപ്പ് താ ഗൂഗിളേ...
വെഞ്ഞാറമൂടിന്റേം പിരപ്പന്‍‌കോടിന്റേം മാപ്പുതാ ഗൂഗിളേ...!!

നന്ദന said...

എല്ലാര്‍ക്കും അവനന്റെ നാട് പ്രിയപ്പെട്ടതാ. എവിടെ പോയാലും , ആയാലും :)

അത്ക്കന്‍ said...

അണ്ണോ..,
അപ്പൊ അതു തന്നീ ഇത്.
എന്തായാലും മൊടകള്‍ പാര്‍ട്ടി തന്നെ.

സുബി said...

ഇനിയും എഴുതൂ....

ഗൗരിനാഥന്‍ said...

സത്യമാണ് തന്റെ നാടിന്റെ പേര് കേട്ടാലെ ഉള്ളില്‍ ചിരി വരും...ചിരിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ്...ആയുസ്സുക്കൂട്ടും നാടെന്നും നമുക്ക് അതിനെ വിളിക്കാം.വിശദീകരിച്ചു പരിച്ചയപെടുതിയത്തിനും, എന്റെ ബ്ലോഗില്‍ എത്തി തന്ന നല്ല , നന്മ നിറഞ്ഞ കമന്റിനും നന്ദി

ഹരിയണ്ണന്‍@Hariyannan said...

നന്ദി നന്ദനാ..

അത്ക്കനണ്ണാ..കലിപ്പുകള് കാണിച്ചാ ഇടിച്ചു കൂമ്പുകള് വാട്ടിക്കളയും കേട്ടാ..
ചുമ്മാ...വെരട്ടാന്‍ പറഞ്ഞതല്ലേ :)

നന്ദി സുബീ..എഴുതാം.

ഗൌരീ,നന്ദി.
ഇനിയും വരണേ.

സജി said...

വെഞ്ഞാറന്മൂട്-ഒരിക്കലും മറക്കാനാകാത്ത സ്ഥലം. അവിടുത്തെ പോത്തങ്കോട് ശാന്തിഗിരി ആശ്രമതിലെ ചില ഓര്‍മ്മകള്‍ എന്റെ ബ്ലോഗൊലുണ്ട്.. കാണണേ...
http://thamassa.blogspot.com/2008/05/1.html

ഇനിയും പ്രതീക്ഷിക്കുന്നു...

സജി said...
This comment has been removed by the author.
Vellayani Vijayan said...

പ്രീയപ്പെട്ട ഹരി,
ഞാന്‍ എന്തെഴുതാന്‍.ഗൃഹാതുരത്വം എന്നെ തടയുന്നു.എന്റെ വെള്ളായണിയെ പോലെ.നന്ദി.
വെള്ളായണി

ഗന്ധർവൻ said...

ഹരിയണ്ണാ ഞാനും ഒരു വെഞ്ഞാറമ്മൂടുകാരനാണേ
ഇപ്പോഴാ നമ്മുടെ നാടിന്റെ പേരിലും ഒരു ബ്ലോഗ് ഉണ്ടെന്ന് അറിഞ്ഞത്.വെഞ്ഞാറമൂട്ടിൽ എവിടെയാണ്?

bilatthipattanam said...

നാടകമേ ഉലകം !

ഹരിതം said...

കൊള്ളാം