Saturday, April 26, 2008

രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി

രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി
ആലിന്തറ,വെഞ്ഞാറമൂട്.പി.ഒ.

രു ഗ്രാമം അന്യദേശങ്ങളോട് സംവദിക്കുന്നത് അതിന്റെ കാഴ്ചാമാഹാത്മ്യങ്ങളിലൂടെയാണ്!വെഞ്ഞാറമൂടിന്റെ സാംസ്കാരികജിഹ്വയായി ദശാബ്ദങ്ങളായിവര്‍ത്തിക്കുകയാണ് രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദി.

‘കുട്ടികളുടെ നാടകവേദി’ എന്ന സങ്കല്പം ഉരുത്തിരിയുന്നത് 60കളിലാണ്.
നാടകാചാര്യനായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അത്തരം ആശയങ്ങള്‍ക്ക് പരേതനായ ശ്രീ.മടവൂര്‍ കൊച്ചുനാരായണപിള്ളസാറിന്റെ ആത്മാര്‍ത്ഥമായ ഗുരുദക്ഷിണയായിരുന്നു രംഗപ്രഭാത്.



1970 സെപ്തംബര്‍ 19-ആം തീയതി പ്രൊഫ.ജി.ശങ്കരപ്പിള്ള (ചിത്രം ഇടത്ത്)ഭദ്രദീപം കൊളുത്തി വാമനപുരം ഗവ.എല്‍.പി.സ്കൂളില്‍ വച്ച് രംഗപ്രഭാതിന് തുടക്കം കുറിച്ചു.തുടര്‍ന്ന് അരങ്ങേറിയ ‘പുഷ്പകിരീടം’ആയിരുന്നു ആദ്യനാടകം.കാലക്രമേണ ആ പ്രസ്ഥാനം ആലിന്തറയിലെ നാടകഗ്രാമമായി വളര്‍ന്നു.
ഓരോ ഘട്ടത്തിലും രംഗപ്രഭാതിലെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനായി ശങ്കരപ്പിള്ളസാര്‍ എഴുതിയ പത്തോളം നാടകങ്ങള്‍ മലയാളബാലസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടായി!


പട്ടണസംസ്കാരങ്ങള്‍ക്കനുസരണമായി കലോത്സവക്കോപ്പുകളിലേക്ക് കുട്ടികളെ അണിയിച്ചുവിടുകയെന്നതിലുപരി വ്യതിരക്തമായ ലക്ഷ്യസങ്കല്പങ്ങളോടെയും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടെയും കൊച്ചുനാരായണപിള്ളസാര്‍(ചിത്രം വലത്ത്) രൂപം കൊടുത്ത നാടകവികസനത്തിന്റെ മാര്‍ഗരേഖകള്‍ രംഗപ്രഭാതിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. രംഗപ്രഭാത്,കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണെന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ജാതിമതവര്‍ണവര്‍ഗവ്യത്യാസങ്ങളില്ലാതെ,പണത്തിന്റേയും ഇല്ലായ്മയുടേയും ഉച്ചനീചത്വങ്ങളില്ലാതെ എന്റെ ഗ്രാമത്തിലെ സര്‍ഗവാസനയുള്ള ഓരോ കുട്ടിക്കും അവന്റെ ഉള്ളിലെ വജ്രബിന്ദുക്കളുടെ തിളക്കം പുറംലോകത്തെത്തിക്കാന്‍ രംഗപ്രഭാതിന്റെ തട്ടകം സഹായകമായി.
ചില നാടകരംഗങ്ങള്‍


1.‘ഗുരുദക്ഷിണ’ എന്ന നാടകത്തില്‍ നിന്നും.തികച്ചും ഓപ്പണ്‍ എയര്‍!!


2. ‘നിഴല്‍’ എന്ന നാടകം. ഇത് വെറുമൊരു നിഴല്‍നാടകമല്ല!!

3. നാടകം:‘പൊന്നുംകുടം’
അവതരണം:എന്റെ ഗ്രാമത്തിലെ പൊന്നുംകുടങ്ങള്‍!!

4.‘പുഷ്പകിരീടം’....ചില രാജകുമാരിമാര്‍!

5.സര്‍ക്കസല്ല;ഒരു നാടകരംഗം!!
കദംബം-കളരി-കളം
തുടക്കത്തില്‍ ഈ നാടകസംസ്കാരത്തിന്റെ ഭാഗമായിരുന്ന തലമുറ 1988 ഒക്കെ ആയപ്പോഴേക്കും വളര്‍ന്ന് കുട്ടികളല്ലാതായി.എങ്കിലും നാടകത്തിന്റെ കളിക്കളം വിടാന്‍ വിമുഖത. ഇത് സ്വാഭാവികമായും പുതിയ ചില വികസങ്ങളിലേക്ക് വാതായനങ്ങള്‍ തുറന്നു.

പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ രംഗപ്രഭാതില്‍ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം”.

പ്രായമായവര്‍ പ്രായമായവര്‍ക്കുമാത്രം രസിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളെ ആവിഷ്കരിച്ച് ‘കുട്ടികളുടെ നാടക’മാക്കുകയെന്ന സര്‍വ്വസാധാരണമായ രീതിയെ രംഗപ്രഭാത് തനത് നാടകങ്ങളാല്‍ ചോദ്യം ചെയ്തു. ‘പ്രായമായവര്‍ക്കുവേണ്ടി കുട്ടികളെ കുരങ്ങുകളിപ്പിക്കുന്നതല്ല കുട്ടികളുടെ നാടകം’ എന്ന് രംഗപ്രഭാത് സ്വന്തം ആവിഷ്കാരങ്ങള്‍ കൊണ്ട് തെളിയിച്ചിരിക്കുന്നു.കുട്ടികളുടെ മനസ്സിന്റെ നാടകാസ്വാദനശേഷികളെ മുന്നില്‍ക്കണ്ടുകൊണ്ട് നാടകങ്ങളെ അവതരിപ്പിക്കുകതന്നെയാണ് രംഗപ്രഭാതിന്റെ ലക്ഷ്യം!
ദൈനംദിനപ്രവര്‍ത്തനങ്ങള്‍

പലതരം സ്കൂളുകളില്‍ നിന്നും പലതരം വീടുകളിലേക്കുമടങ്ങിയെത്തുന്നകുട്ടികള്‍ എന്നും ‘കദംബ’ത്തില്‍ ഒത്തുകൂടുന്നു.രണ്ടുഗ്രൂപ്പുകളായിത്തിരിഞ്ഞ് ആദ്യം ശുചീകരണപ്രവര്‍ത്തനങ്ങള്‍.അതും ഒരു ഉത്സവം പോലെ എല്ലാവരുമൊന്നിച്ച്!!
പിന്നെ വരിയായിനിന്ന് പ്രാര്‍ത്ഥന.

വന്ദനം ഗണനായകം..മംഗളം ജയമംഗളം
വന്ദനം നാട്യകല്പകം..മംഗളം ജയമംഗളം
വന്ദനം ഭരതമാമുനി..മംഗളം ജയമംഗളം
വന്ദനം ലോകസഹൃദയം..മംഗളം ജയമംഗളം
മംഗളം ജയമംഗളം
നാടാകെ നഗരമാകെ പൊലിക പൊലിക പൊലിക പൊലിക!!
ഊരാകെ ഉലകമാകെ പൊലിക പൊലിക പൊലിക പൊലിക !!
ആളാകെ അരങ്ങാകെ പൊലിക പൊലിക പൊലിക പൊലിക !!
നാമാകെ നാട്ടാരാകെ പൊലിക പൊലിക പൊലിക പൊലിക!!

പിന്നെ എല്ലാവരും ഗ്രൂപ്പുകളായി ഇരുന്ന് വീട്,സ്കൂള്‍,നാട് എല്ലാം പരസ്പരം സംസാരിക്കും!

തുടര്‍ന്ന് നാടകപരിശീലനം...എന്നുവച്ചാല്‍

തിയേറ്റര്‍ ഗയിംസ്,കഥ പറയുക,കഥ പറഞ്ഞഭിനയിക്കുക,വാസനാവികാസ നാടകം,നൃത്തം,സംഗീതം,നാടന്‍ കലാപരിശീലനം,മുഖം മൂടികളും അലങ്കാരങ്ങളും നിര്‍മ്മിക്കലും പ്രയോഗങ്ങളും,പാവനിര്‍മ്മാണം....പിന്നെ നാടകപരിശീലനം!!

മറ്റുചില ചിത്രങ്ങള്‍
1.ദേശാടന നാടക പരിപാടിക്ക് ശ്രീ.പ്രസന്ന പതാകവീശി യാത്രയാക്കുന്നു.
2.ഡോ.കപിലാ വാത്സ്യായന്‍ രംഗപ്രഭാത് സന്ദര്‍ശിച്ചപ്പോള്‍
3.പുതിയ മന്ദിരത്തിന്റെയും തുറന്ന തിയറ്ററിന്റേയും ഉല്‍ഘാടനം: ശ്രീ.കെ.കരുണാകരന്‍,അന്നത്തെ മുഖ്യമന്ത്രി


അംഗീകാരങ്ങള്‍

ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സുകളില്‍ നാടകം അവതരിപ്പിക്കാനുള്ള അവകാശം നിരവധിതവണ രംഗപ്രഭാതിനുലഭിച്ചു.

ദൂരദര്‍ശന്‍ മലയാളവിഭാ‍ഗം തുടങ്ങുമ്പോള്‍ ആദ്യപരിപാടിയായതും രംഗപ്രഭാതിന്റെ നാടകമായിരുന്നു.

തിക്കൊടിയന്‍ അവാര്‍ഡ്-1989

രാമചന്ദ്രന്‍ ഇക്കേഡാ അന്താരാഷ്ട്ര അവാര്‍ഡ്-2001

ജി.ഡി.ബിര്‍ല അവാര്‍ഡ്-2005

ഗാന്ധിസ്മൃതിദര്‍ശന്‍ പുരസ്കാരം,ആര്‍.ജി.മംഗലം പുരസ്കാ‍രം, ‘അഭിനയ’തിരുവനന്തപുരം അവാര്‍ഡ്,1983ലും 2003ലും കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്,2003ലെ ഗാന്ധി മീഡിയസെന്റര്‍ പുരസ്കാരം.

(ഇത്രയും എനിക്കറിയുന്നത്;അറിയാത്തത് ചിലപ്പോള്‍ വേറേയുണ്ടാവും!)

വെഞ്ഞാറമൂട് നാടക-സിനിമാരംഗങ്ങളിലും കാക്കാരിശ്ശിപോലുള്ള നാടന്‍ കലകളിലും പ്രശസ്തരുള്ള നാടാണെന്നുപറഞ്ഞിരുന്നല്ലോ!അതിന്റെ വളര്‍ച്ചയില്‍ രംഗപ്രഭാതിനും ഒരു പങ്കുണ്ട്.എന്റെ നാടിന് കലകളോട് ആഭിമുഖ്യമുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുത്ത രംഗപ്രഭാതിനെ ലോകം അറിയാന്‍ എന്റെവക ഗുരുദക്ഷിണയാവട്ടെ ഈ പോസ്റ്റ്! നാടകം കളിക്കുന്നതോ കാണുന്നതോ സംസ്കാരച്യുതിയാവില്ലെന്നുകരുതുന്ന രക്ഷകര്‍ത്താക്കളെ സൃഷ്ടിക്കുന്നതില്‍ എന്റെ നാട് വിജയിച്ചിരിക്കുന്നു.രംഗപ്രഭാതിന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെയും പ്രാര്‍ത്ഥനാഭരിതമായ ആശംസകള്‍!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : രംഗപ്രഭാത് ഡേറ്റാലൈബ്രറി






44 comments:

ഹരിയണ്ണന്‍@Hariyannan said...

നാടാകെ നഗരമാകെ
പൊലിക പൊലിക പൊലിക പൊലിക!!
ഊരാകെ ഉലകമാകെ
പൊലിക പൊലിക പൊലിക പൊലിക !!
ആളാകെ അരങ്ങാകെ
പൊലിക പൊലിക പൊലിക പൊലിക !!
നാമാകെ നാട്ടാരാകെ
പൊലിക പൊലിക പൊലിക പൊലിക!!

siva // ശിവ said...

ഈ വിവരങ്ങള്‍ക്കും, വിവരണങ്ങള്‍ക്കും, ഫോട്ടോകള്‍ക്കും ഒരുപാട്‌ നന്ദി.....ആശംസകള്‍......

തോന്ന്യാസി said...

രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദിയെക്കുറിച്ച് മുന്‍പും കേട്ടിരുന്നു,പക്ഷേ അത് ഹരിയണ്ണന്റെ നാട്ടിലാണെന്ന് ഇപ്പോഴാണറിയുന്നത്. ഈ വിശദമായ പോസ്റ്റിന് നന്ദി.....

ഇത്രേം നല്ല ഒരു സംരംഭം ഉണ്ടായിട്ടും അണ്ണന്റെ നാടിന് ആ സിനിമാക്കാരന്റെ പേരില്‍ അറിയപ്പെടേണ്ട ഗതികേട് വന്നതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു...:-(

Sharu (Ansha Muneer) said...

വളരെ നല്ല ഒരു പോസ്റ്റ്, ചിത്രങ്ങള്‍ സഹിതമുള്ള വിവരണം വളരെ നന്നായി. വെഞ്ഞാറമൂടിന്റെ അടുത്ത വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മാണിക്യം said...

നാടകം കളിക്കുന്നതോ കാണുന്നതോ സംസ്കാരച്യുതിയാവില്ലെന്നുകരുതുന്ന രക്ഷകര്‍ത്താക്കളെ സൃഷ്ടിക്കുന്നതില്‍
എന്റെ നാട് വിജയിച്ചിരിക്കുന്നു.
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം !!
നല്ല ഗുരുദക്ഷിണ
ഈ വെഞ്ഞാറമൂടുകാരന്‍ അഭിനന്ദനങ്ങള്‍!!

ശ്രീ said...

ആശംസകള്‍!
:)

തമനു said...

രംഗപ്രഭാതിന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെയും പ്രാര്‍ത്ഥനാഭരിതമായ ആശംസകള്‍!!

നല്ല ലേഖനം. ഹരിയും രംഗപ്രഭാതിന്റെ ഭാഗമായിരുന്നോ...?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

രംഗപ്രഭാത്, കുട്ടികളുടെ നാടകവേദി നാളുകള്‍ക്ക് മുന്‍പെ അറിയാമയിരുന്നു, വിശദമായി ഇപ്പോഴും !

നാടിനെ ഹൃദയത്തോടു ചേര്‍ക്കുന്ന അണ്ണാ.. കൊടു കൈ.

Appu Adyakshari said...

ഹരിയണ്ണാ,

കുട്ടികളുടെ നാടകവേദീയെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഇത്ര വിശദമായി അറിയാനൊത്തത് ഈ പോസ്റ്റിലൂടെയാണ്. വളരെ നന്ദി!

ഹരിയണ്ണന്‍@Hariyannan said...

നന്ദി ശിവ.
തോന്ന്യാസീ..രംഗപ്രഭാത് പല പെരുമകളില്‍ ഒന്നായേ എനിക്കുതോന്നിയിട്ടുള്ളൂ..
പിന്നെ സുരാജ്.അതും ഒരു കലതന്നെയല്ലേ?
പേരിനോടൊപ്പം വെഞ്ഞാറമൂട് ചേര്‍ക്കാത്ത പ്രശസ്തരായ വെഞ്ഞാറമൂടുകാരും ഉണ്ട്.എല്ലാം ഒരമ്മയുടെ മക്കള്‍!! :)

നന്ദി ഷാരൂ,മാണിക്യം,ശ്രീ..

തമനൂ..പ്രാര്‍ത്ഥനക്ക് നന്ദി.ഞാന്‍ അവിടെ ഒരിടക്കാലശിഷ്യന്‍ മാത്രമായിരുന്നു.എങ്കിലും മനസ്സുകൊണ്ട് അതിന്റെ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം കൊച്ചുനാരായണപിള്ളസാര്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞതും വ്യസനസമേതം ഇവിടെ സ്മരിച്ചുകൊള്ളട്ടേ!!
ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ കെ.എസ്.ഗീതയാണ് രംഗപ്രഭാതിനെ നയിക്കുന്നത്!

വഴിപോക്കനും അപ്പൂനും നന്ദി!

G.MANU said...

ഈ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ അണ്ണാ വന്ദനം..

പ്രിന്റ് എടുത്തു. കോപ്പി റൈറ്റിനു വന്നല്‍ കരണത്തടി പക്ക

[ nardnahc hsemus ] said...

സൂപ്പര്‍.. വായിച്ചപ്പോള്‍ വല്ലാത്തൊരനുഭൂതി. നന്ദി! എല്ലാ കുഞ്ഞി കലാകാരമാര്‍ക്കും എന്റെ വിജയാശംസകള്‍!

കുറുമാന്‍ said...

ഹരിയണ്ണോ, രംഗപ്രഭാത് എന്ന നാടകവേദിയെകുറിച്ചും, അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചിത്രസഹിതം പരിചയപെടുത്തിയ ഈ ലേഖനം നന്നായിരിക്കുന്നു. നന്ദി.

ഹരിയണ്ണന്‍@Hariyannan said...

മോനേ മനൂ..
നീ ധൈര്യമായിട്ട് പ്രിന്റെടുത്തോ..എന്നിട്ട് അതിന്റെ പത്തുകോപ്പി പതിനഞ്ചു ബ്ലോഗര്‍മാര്‍ക്ക് അയച്ചുകൊടുക്കണം(അവന്മാരും അനുഭവിക്കട്ടെ!!).
ഇതിനു മുന്‍പ് ഇതുപോലെ പ്രിന്റെടുത്ത് കൊടുത്ത കുറുമാന്റെ തലയില്‍ വിഗ്ഗുകിളിര്‍ത്തു.പ്രിന്റുകോപ്പി കിട്ടിയിട്ടും അതിനെ ചുരുട്ടി സിഗററ്റുകത്തിച്ച തമനൂന്റെ മുടിമുഴുവന്‍ കുളിമുറിയില്‍ ഊര്‍ന്നുവീണു.
ബാക്കി പിന്നെ.. :)

Malayali Peringode said...

സത്യം പറയാലോ, ഇതിന്റെ അറിയിപ്പ് മെയില്‍ ബോക്സില്‍ കണ്ടപ്പൊ ശരിക്കും തെറ്റിധരിച്ചു!

ഇത്ര നല്ലൊരു നാട്ടില്‍.............. ;)

ഹരിയണ്ണന്‍@Hariyannan said...

സുമേഷ്, കുറുമാന്‍
രണ്ടാള്‍ക്കും നന്ദി..

ദേ...‘മലയാളി‘കളുടെ പേരുനശിപ്പിക്കല്ലേ...
:)
നന്ദി!!

മൂര്‍ത്തി said...

നന്ദി...

ജിതൻ said...

കൊള്ളാലോ ഹരിയണ്ണാ വെഞ്ഞാറമൂട്....നല്ല ഗ്രാമം...നല്ല ആള്‍ക്കാര്‍...നല്ല ചിന്തകള്‍....കുട്ടികളുടെ നാടകവേദിയും അവിടെയാ അല്ലേ???......
എന്നെങ്കിലും ഒരുനാള്‍ വരണമെന്നുണ്ട്..കിടക്കാനൊരിടവും ഉരിയരിയും കരുതുമല്ലോ.....

ഗീത said...

രംഗപ്രഭാതിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വിശദമായി വിവരിച്ചത് നന്നായി.

രംഗപ്രഭാത് ആകാശത്തോളം വളരട്ടേ.
ആ ചിത്രങ്ങള്‍ എല്ലാം കൊള്ളാം.

( രംഗപ്രഭാതിനെ നയിക്കുന്ന ആളിന്റെ പേരിന് എന്റേതുമായി ഒരേയൊരക്ഷരം മാത്രം മാറ്റം)

ethinotakaran said...
This comment has been removed by the author.
ethinotakaran said...

thanks for the updates hariannan

Blog Academy said...

മഹത്തായ ഈ പ്രസ്ഥാനം ശക്തിയോടെ ജ്വലിക്കട്ടെ എന്നാശിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

നന്ദി മൂര്‍ത്തീ നന്ദി!! :)

ജിതന്‍,പോന്നോളൂ...
ഉരിയരി മാത്രമല്ല;നല്ല ചോറും കറികളും കരുതാം!
ചുമ്മാ അരിതിന്ന് അസുഖം പിടിച്ചാലോ! :)

നന്ദി ഗീതേച്ചീ..
ഒരക്ഷരത്തിന്റെ വ്യത്യാസമല്ലേ ചേച്ചി പറയുന്നത്!നിങ്ങളെ രണ്ടാളേയും ഒരേ പേരിലാണ് ഞാന്‍ വിളിക്കുന്നത്...
:)

എത്തിനോട്ടക്കാരാ..നോട്ടത്തിനു നന്ദി!

Blog Academy said...
മഹത്തായ ഈ പ്രസ്ഥാനം ശക്തിയോടെ ജ്വലിക്കട്ടെ എന്നാശിക്കുന്നു.

ബ്ലോഗ് അക്കാഡമിയോ രംഗപ്രഭാതോ :)
രണ്ടും ജ്വലിക്കട്ടങ്ങനെ ജ്വലിക്കട്ടെ..
ലക്ഷം ലക്ഷം പിന്നാലേ..

ചന്ദ്രകാന്തം said...

രംഗപ്രഭാതിനെ വളരെ നന്നായി വരികളിലൂടെ കാണിച്ചുതന്നു. ചിത്രങ്ങള്‍ അവയുടെ മിഴിവുകൂട്ടി.
ആത്മാര്‍ത്ഥമായി കലയെ സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും, പകര്‍‌ന്നുകൊടുക്കുകയും ചെയ്യുന്ന നല്ല മനസ്സുകള്‍ക്ക്‌ ... പ്രണാമം.
മലയാണ്മയ്ക്കൊരു പുലരിവിളക്കായി..... രംഗപ്രഭാത്‌ എക്കാലവും ഉയര്‍ന്നുനില്‍‌ക്കട്ടെ........

ഹരിയണ്ണന്‍@Hariyannan said...

ചന്ദ്രകാന്തം..
ആത്മാര്‍ത്ഥമായി കലയെ സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും, പകര്‍‌ന്നുകൊടുക്കുകയും ചെയ്യുന്ന നല്ല മനസ്സുകള്‍ക്ക്‌ ...
:) നന്ദി...എന്നെയാണോ ഉദ്ദേശിച്ചത്?! വീണ്ടും :)

Rajan Nair said...

I wish I have enough knowledge to put malayalam font, but still I want to Congradulate for what you did and hope you'll update with more Venjaramoodan news!!!

Rajan from Mukkunnoor

Shabeeribm said...

ഈ വിവരങ്ങള്‍ക്കും, വിവരണങ്ങള്‍ക്കും, ഫോട്ടോകള്‍ക്കും നന്ദി..ആശംസകള്‍......

ഹരിയണ്ണന്‍@Hariyannan said...

വെഞ്ഞാറമൂടുകാരനായ രാജന് പ്രത്യേകനന്ദി! :)

ഷിബുവിനും അകമഴിഞ്ഞ നന്ദി!

yousufpa said...

ഹരീ...
മൂന്നാമത്തെ ബെല്ലിനു ശേഷം നാടകം ആരഭിക്കുന്നതാണ്.
ഞങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ നാടകം “ചുണക്കുട്ടികള്‍‍”
രചന,സംവിധാനം-പരത്തുള്ളി രവീന്ദ്രന്‍.
രംഗ സജ്ജീകരണം-യൂസുഫ് കൊച്ചനൂര്‍.
ഇതായിരുന്നു ചെറുപ്പത്തിലെ റോള്‍.
പിന്നീട് വലുതായപ്പോള്‍ ചില അമേച്വര്‍ തട്ടിക്കൂട്ടില്‍ അഭിനയിച്ചു.അവസാനമായി മൂന്ന് മാസത്തിനു മുന്‍പ്
ഷാര്‍ജ ഗള്‍ഫ് ഏഷ്യ സ്കൂളില്‍ അരിസ്റ്റോട്ടിലിന്‍റെ വേഷം ചെയ്തിരുന്നു.
എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം ഉണ്ട്.

ഹരിയണ്ണന്‍@Hariyannan said...

അത്കന്‍ മാഷേ..
നാട്ടില്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട്.
ഇവിടെ ജീവിതവും നാടകവുമായി കുഴഞ്ഞുകിടക്കുന്നു.
അഭിനയം കൂടുന്നോ കുറയുന്നോ എന്ന് തിരിച്ചറിയാനാവുന്നില്ല!!

Lathika subhash said...

ഞാന്‍ വളരെ വൈകി..
എന്തായാലും ഒരു കാര്യം മനസ്സിലായി.
രംഗപ്രഭാത്- ഹരിയണ്ണന് മറക്കാനാവില്ല...
ആ മുറ്റത്ത് നാടകത്തിന്റെ ആദ്യാക്ഷരങ്ങള്‍ അറിഞ്ഞതല്ലേ..
നന്നായി.. ഒത്തിരി നന്നായി...
രംഗപ്രഭാതാകെ പൊലിക പൊലിക
വെഞ്ഞാ‍റമ്മൂടാകെ പൊലിക പൊലിക
ഹരിയണ്ണന്റെ ഓര്‍മ്മക്കുറിപ്പുകളാകെ പൊലിക പൊലിക...........

Lal said...

ഹരിയണ്ണാ,
20 വർഷത്തിനു മുൻപ് ഞാൻ വളരെ അകലെ നിന്നും രംഗപ്രഭാതിലെത്തിയതു മുതൽ അവസാനം ഒരുവർഷം മുൻപ് കൊച്ചുനാരായണപിള്ള സാറിനെ എന്റെ കുട്ടിയെ കാണിക്കാൻ പോ‍യതുവരെ ഈ പേജ് മറിച്ച നിമിഷം ഞാൻ ഓർത്തു
നന്ദി

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം
മുല്ലപ്പുവ്..!!

Vaisakhan G S said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല വിവരണങ്ങള്‍... വിശദമായ പരിചയപ്പെടുത്തല്ലിനും നന്ദി ... ആ ഫോട്ടോസിലെ പിള്ളേരില്‍ എതാ ഹര്രിയണ്ണന്‍??? :) ( വെറുതെ ഒരു ഗ്ഗസ്സ് അടിച്ചതാണേ.. അതിലുണ്ടാവും എന്ന് തോന്നി )

Kunjipenne - കുഞ്ഞിപെണ്ണ് said...

ഈ അടുത്തിടക്ക് രംഗപ്രഭാതില് പോയിരുന്നു.ആര്ട്ടിസ്റ്റ് സുജാതന് മാഷിനെ കാണാന് .ഞാനും പി.ജെ ഉണ്ണിയണ്ണനുമായി ആദ്യമായിട്ടായിരുന്നു രംഗപ്രഭാത് കാണുന്നത്, ഈ വിവരണങ്ങളൂടെ ആയപ്പോ ഹാ..മഹനീയം

gramasree said...

visit:
www.ePathram.com


വെണ്മ സംഗമം 2009
----------------
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ ഒന്നാം വാര്‍ഷികം വിവിധ കലാ പരിപാടികളോടെ അഘോഷിക്കുന്നു. ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമ'ത്തില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വെഞ്ഞാറമൂടിന്‍റെ അഭിമാന താരം സുരാജ് വെഞ്ഞാറമൂട് മുഖ്യ അതിഥിയായി പങ്കെടുക്കും.

വെണ്മ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം 'വെണ്മ സംഗമ'ത്തില്‍ നടക്കും. സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മിമിക്സ് പരേഡ്, രാജീവ് കോടമ്പള്ളി നയിക്കുന്ന ഗാന മേള, ആകര്‍ഷ കങ്ങളായ ന്യത്തങ്ങളും അടക്കം വിവിധ കലാ പരിപാടികള്‍ അരങ്ങേറും. (വിശദ വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17)
--------------------------------
അണ്ണന്‍ ഈ പരിപാടി കാണാന്‍ ഉണ്ടായിരുന്നുവോ...?
--------------------------------
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

ഹരിയണ്ണന്‍@Hariyannan said...

ലതി,ലാല്‍,മുല്ലപ്പൂവ്,കിച്ചു & ചിന്നു വായനക്ക് വൈകിയ ഒരു നന്ദിപറയട്ടെ!
:)

ആ ചിത്രത്തിലൊന്നും ഞാനില്ല! :)

കുഞ്ഞിപ്പെണ്ണിനും ഗ്രാമശ്രീക്കും നന്ദി!

ഇന്നലെ അവിടെ ഞാനുമുണ്ടായിരുന്നു.അതിനെക്കുറിച്ച് ഒരു പോസ്റ്റ് ഉടന്‍ ഇടുന്നുമുണ്ട്!കുറച്ചു ചിത്രങ്ങള്‍ കിട്ടുമോ എന്നു നോക്കുകയാണ്!
:)

Krishnanunni, Trivandrum said...

വായിച്ചപ്പോള്‍ വല്ലാത്തൊരനുഭൂതി......... സൂപ്പര്‍

കൃഷ്ണഭദ്ര said...

ഹരിയണ്ണോ!

കലക്കീട്ട്ണ്ട്ടോ!

നടക്കട്ടെ നടക്കട്ടേ

ഒരു വഴിപോക്കന്‍

ഭായി said...

എന്റെ പഴയ ഓര്‍മ്മകളിലേക്ക് ഒന്നെത്തിനോക്കാന്‍ കഴിഞു...
നന്ദി..

Pranavam Ravikumar said...

Good Effort You Took!

All The Best!!!!

Unknown said...

njanum epol venjaramoodumai nalla bandamanu ante wife vazhi,,orupadu nalla kalakaran marum nalla varaya alkarum ulla nalla sundaramaya anteum sontham venjaramoodu,,,

Unknown said...

orupadunalla kalakaran mareum kalakarikaleum valarthikondu varan ragaprabhadinu kazhiyate ,,,ante allavitha asamsakalum nerunnu,,